കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ഓമനക്കുട്ടനെയാണ് (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർ സ്വദേശിയാണ് ഓമനക്കുട്ടൻ. അടുക്കളയോട് ചേർന്നുള്ള ഷെഡിലാണ് ഓമനക്കുട്ടനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. മരണത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു.