കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വ്യവസ്ഥതിയിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം

0

 

ഷാർജ: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ പ്രവാസികളുടെ പങ്ക് വളരെ നിർണായകമാണെന്നു കൊല്ലം ജില്ലാ പ്രവാസി സമാജം സംഘടിപ്പിച്ച 20 -൦ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. രണ്ടു ദശാബ്ദമായി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഈ സമാജത്തിന്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ള വിവരവും അദ്ദേഹം അനുസ്മരിച്ചു.

പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ: നജുമുദീൻ സ്വാഗതം പറഞ്ഞു.
വരും വർഷത്തെ സമാജത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നിരാലംബരായ ഭവനരഹിതർക്ക് വീട് വച്ചു നൽകുന്ന “സ്വപന ഭവനം ” പദ്ധതിയുടെ ഫ്ലാഗ്ഷിപ് എൻ.കെ.പ്രേമചന്ദ്രൻ എം.പി എൻ ടീവീ ചെയര്മാൻ മാത്യുക്കുട്ടി കടോണിന് നൽകി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ചടങ്ങിൽ എൻ ടീവീ ചെയര്മാൻ മാത്യുക്കുട്ടി കടോൻ, സീസ് എം.ഡി. സുനിൽ അസീസ്, ഉമ്മുൽ ഖുവൈൻ അസോസിയേഷൻ പ്രസിഡന്റ് സജ്‌ജാദ് നാട്ടിക, രക്ഷാധികാരി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ എന്നിവർ ആശംസകൾ നേരുകയും ജോയിന്റ് സെക്രട്ടറി അനിൽ കുമാർ നടേശൻ നന്ദിപറയുകയും ചെയ്തു. തുടർന്ന് കൊല്ലം അഭിഷേകും ചിത്രാ അരുണും നയിച്ച സംഗീത വിരുന്നും സിദ്ധിഖ് റോഷൻ നയിച്ച കോമഡി പരിപാടിയും നിഹാൽ സിംഫോണിയ അവതരിപ്പിച്ച മ്യൂസിക്കൽ സിംഫണിയും തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *