കൊല്ലം കലക്ട്രേറ്റ് സ്‌ഫോടനക്കേസ് /മൂന്നു പ്രതികൾക്ക് ജീവപര്യന്തം
കൊല്ലം: കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു .
കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ കരീംരാജ, ദാവൂദ് സുലൈമാൻ, എന്നിവര്‍ക്കാണ് ശിക്ഷവിധിച്ചത് . നാലാം പ്രതി ഷംസുദ്ദീനെ നേരത്തെ വെറുതെ വിട്ടിരുന്നു . കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് വിധി.
കലക്ട്രേറ്റ് വളപ്പിൽ സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിന്‍റെ വിധി പറയുന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2016 ജൂണ്‍ 15 ന് രാവിലെ 10.45 നാണ് സ്ഫോടനമുണ്ടാകുന്നത്.
കലക്‌ട്രോറ്റിന് സമീപം മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം നടന്നത്. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളിലായി ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് പ്രതികൾ സ്‌ഫോടനം നടത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് ബസിൽ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ കയറി കലക്‌ട്രേറേറ്റ് വളപ്പിലെത്തി ബോംബ് വയ്ക്കുകയായിരുന്നു.