എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊല്ലം : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ അനസ് മന്‍സിലില്‍ റൗഫ് മകന്‍ അനീഷ് (29)നെയാണ് കൊട്ടിയം പോലീസും ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മൈലാപ്പുരില്‍ നിന്ന് സംശായസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പരിശോധിച്ചപ്പോളാണ് ഇയാളുടെ പോക്കറ്റില്‍ നിന്നും 1.56 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. കൊട്ടിയം പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്.ഐ നിഥിന്‍ നളന്‍, സിപിഒ ശംഭു, എന്നിവരും എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവുമാണ് പ്രതികളെ പിടികൂടിയത്.
