പിടികിട്ടാപ്പുളളി പോലീസ് പിടിയിൽ

0
MAHILAL

കൊല്ലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അഞ്ചുമാസമായി ഒളിവിൽ കഴിഞ്ഞുവന്ന യുവാവ് ഒടുവിൽ പോലീസിന്റെ പിടിയിലായി. കല്ലുവാതുക്കൾ മണ്ണയം സ്വദേശി മഹിലാൽ(23) ആണ് ചാത്തന്നൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ ഉൾപ്പടെ പ്രതിയായ ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ദീർഘകാലമായി പോലീസിനെ വെട്ടിച്ച് പലസ്ഥലങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് 2025 ജൂൺ മാസം 19 ആം തീയതി പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്‌നാട്ടിലെ ഗോപിചട്ടിപാളയത്ത് നിന്നും പിടികൂടാനായത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രകാശ്, എസ്.ഐ അഖിലേഷ് എ.എസ്.ഐ മനോജ്നാഥ്, എസ്.സി.പി.ഓ വിജയൻ, സി.പി.ഓ രജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *