കോടയും വാറ്റുപകരണങ്ങളും പിടികൂടി
ആലപ്പുഴ:,മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ,പല്ലാരിമംഗലംമുറിയിൽ സുധീഷ് ഭവനത്തിൽ,വീടിന്റെ അടുക്കളയിൽനിന്നുംരണ്ട് കന്നാസുകളിലായി സൂക്ഷിച്ച70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്ത്ടി വീട്ടിലെ താമസക്കാരൻകുട്ടപ്പൻ മകൻ58 വയസുള്ള സുധാകരൻഎന്നയാൾക്കെതിരെ ഒരു അബ്കാരി കേസ്സെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
മാവേലിക്കര എക്സ്സൈസ് സർക്കിൾ ഓഫീസിലെ എക്സ്സൈസ് ഇൻസ്‌പെക്ടർ പ്രസന്നൻ. ജി. യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇൻസ്‌പെക്ടറോടൊപ്പം അസി..എക്സ്സൈസ് ഇൻസ്‌പെക്ടർ ബെന്നിമോൻ സി. ഇ. ഒ. മാരായ, രാജേഷ്‌കുമാർ. വി. കെ,ജയകൃഷ്ണൻ,എന്നിവരും പങ്കെടുത്തു