രാഷ്ട്രപതി നാളെ കൊച്ചിയിൽ: ​ഗാതാ​ഗതനിയന്ത്രണം

0
presidentat kochi

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കോട്ടയത്തെ സന്ദര്‍ശനം പൂർത്തിയായി.നാളെ കൊച്ചിയിലാണ് വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത നിയന്ത്രണം. കൊച്ചി നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യൂ റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണമുള്ളത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് എറണാകുളം ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *