കൊച്ചിയിൽ വൻ രാസലഹരി വേട്ട
കൊച്ചി : MDMA കൊച്ചിയിലേക്ക് എത്തിക്കുന്ന റാക്കറ്റുമായി ബന്ധമുള്ള യുവാക്കൾ രണ്ട് സ്ഥലങ്ങളിലായി പിടിയിൽ. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 13.932 gm MDMA യുമായി പാലാരിവട്ടം പഴശ്ശി ലൈൻ, ത്രിവേണി വീട്ടിൽ, വിഷ്ണു (29), എന്നയാളെ പിടികൂടിയത്. തൃക്കാക്കര ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂർ ,വടൂക്കര കൂർക്കഞ്ചേരി, ഈരാറ്റുപറമ്പിൽ വീട്ടിൽ, മുഹമ്മദ് ജാഷിർ (31) , എന്നയാളെ 52.80 gm MDMA യുമായി ചക്കരപ്പറമ്പ് കൊറ്റംകാവ് റോഡിന് സമീപത്തു നിന്നും പിടികൂടിയത്. മയക്കു മരുന്നുമായി പിടികൂടുന്ന സമയം അക്രമാസക്തനായ പ്രതി പോലീസുകാരെ ആക്രമിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ട് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. എറണാകുളം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്