കൊച്ചി തീരത്ത് നങ്കൂരമിട്ട് റഷ്യൻ അന്തർവാഹിനി ‘ഉഫ’; സ്വീകരണമൊരുക്കി ഇന്ത്യൻ നാവികസേന
കൊച്ചി ∙ കൊച്ചി തീരത്ത് നങ്കൂരമിട്ട റഷ്യൻ അന്തർവാഹിനി ‘ഉഫ‘യ്ക്ക് വൻ സ്വീകരണം നൽകി ഇന്ത്യൻ നാവികസേന. ഇരുരാജ്യങ്ങളുമായുള്ള സമുദ്ര സഹകരണം ശക്തമാക്കുന്നതിന്‍റെ കൂടി ഭാഗമായാണ് അന്തർവാഹിനി ഇന്ത്യയിലെത്തിയത്.‘റഷ്യന്‍ അന്തര്‍വാഹിനി ഉഫ കൊച്ചിയില്‍ നങ്കൂരമിട്ടു. ഇന്ത്യന്‍ നാവികസേന ഊഷ്മളമായ സ്വീകരണം നൽകി. ഇന്ത്യയും റഷ്യയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന്‍റെ പ്രതീകമാണിത്. സമുദ്രസഹകരണം ശക്തമായി തുടരുന്നു’ : പ്രതിരോധവകുപ്പ് ‘എക്സി’ൽ കുറിച്ചു. റഷ്യൻ നാവികസേനയുടെ പസഫിക് കപ്പൽപ്പടയുടെ ഭാഗമാണ് ഡീസൽ–ഇലക്ട്രിക് അന്തർവാഹിനിയായ ‘ഉഫ’. ഇതും രക്ഷാകപ്പലായ ‘അലാതൗ’വും കൊച്ചിയിലെത്തുമെന്ന് നേരത്തെ ഇന്ത്യയിലെ റഷ്യൻ എംബസി വ്യക്തമാക്കിയിരുന്നു.