പ്രക്ഷോഭത്തിൽ കത്തി ബംഗ്ലദേശ്, മരണം 150 കവിഞ്ഞു
ധാക്ക : 1971ലെ ബംഗ്ലദേശ് വിമോചന സമരകാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്മുറക്കാർക്കു സർക്കാർ ജോലികളിൽ 30ശതമാനം സംവരണമെന്ന കീഴ്കോടതി ഉത്തരവ് റദ്ദാക്കി ബംഗ്ലദേശ് സുപ്രീംകോടതി. കീഴ്കോടതി ഉത്തരവിനു പിന്നാലെ വ്യാപകമായി രാജ്യത്തു കലാപം നടന്ന സാഹചര്യത്തിലാണു തീരുമാനം. രാജ്യമാകെ നടന്ന പ്രക്ഷോഭത്തിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇതുവരെ 150ൽ അധികം പേർ കൊല്ലപ്പെട്ടു.