കെ എം ഷാജി പറയുന്നത് ശുദ്ധഅസംബന്ധം; നിയമ നടപടി സ്വീകരിക്കും, എം വി ഗോവിന്ദൻ
കണ്ണൂർ: സിപിഐ എം നേതാവായിരുന്ന പി കെ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് കെ എം ഷാജി നടത്തുന്ന പ്രതികരണം ശുദ്ധ അസംബന്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ എം ഷാജി മറുപടി അർഹിക്കുന്നില്ല. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ടി പി ചന്ദ്രശേഖരൻ വധവുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ലെന്നതിന് തെളിവാണ് പൂക്കട ഗൂഢാലോചന കെട്ടിച്ചമച്ച ഡിവൈഎസ്‌പിയും മറ്റ് പോലീസുകാരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്. പി മോഹനനെ ഉൾപ്പെടെ പ്രതിയാക്കാൻ ആയുധമാക്കിയത് ഈ കെട്ടിച്ചമച്ച ഗൂഢാലോചനാക്കേസ് ആണ്. ഈ കൊലപാതകത്തിൽ സിപിഐ എമ്മിന് ഒരു പങ്കുമില്ലെന്ന് ഞങ്ങൾ അന്ന് പറഞ്ഞത് ശരിയാണെന്നാണ് തെളിഞ്ഞതെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.