കെ.എൽ.രാഹുലിനെ നിലനിർത്താതെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
ഐപിഎൽ പുതിയ സീസണിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. ടീമിൽ ആരെ ഉൾപ്പെടുത്തണം, ആരെയൊക്കെ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങൾ ഓരോ ടീം മാനേജ്മെന്റും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ കൈവിട്ടുവെന്നതാണ് ടീം വൃത്തങ്ങളിൽ ഇപ്പോൾ വരുന്ന വിവരങ്ങൾ. ടീം നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിൽ രാഹുൽ ഇടം നേടിയിട്ടില്ല. നിലവിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നായകനാണ് രാഹുൽ.
കഴിഞ്ഞ സീസണിലെ രാഹുലിന്റെ മോശം പ്രകടനം മാനേജ്മെന്റിനെ പലപ്പോഴും പ്രകോപിപ്പിക്കുന്നതിലേക്കടക്കം ചെന്നെത്തിച്ചിരുന്നു. ദേശീയ കുപ്പായത്തിലും തുടരെ പരാജയപ്പെടുകയാണ് രാഹുൽ. ഇതൊക്കെ കണക്കിലെടുത്താണ് ടീം രാഹുലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.