വിലയേറിയ പ്ലെ ബട്ടൻ, സ്വപ്നനേട്ടത്തിൽ ‘കെഎല്‍ ബ്രോ’ ബിജു ഋത്വിക്; ഒരു വീഡിയോയ്ക്ക് വരുമാനം എത്ര?

0

ഈ കാലത്ത് യുട്യൂബ് ചാനലുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കാണാൻ കഴിയുന്നത്. എന്റർടെയ്ൻമെന്റ് എന്നതിനൊപ്പം വരുമാന മാർ​ഗം കൂടിയായതിനാൽ ചാനൽ തുടങ്ങുന്നതിനായി നിരവധി പേരാണ് രം​ഗത്ത് എത്തുന്നതും. കേരളത്തിൽ തന്നെ നൂറ് കണക്കിന് യുട്യൂബ് ചാനലുകൾ നിലവിൽ ലഭ്യമാണ്. അക്കൂട്ടത്തിൽ സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഒരു ഫാമിലി യുട്യൂബ് ചാനലാണ്. കെ എല്‍ ബ്രോ ബിജു ഋത്വിക് ആണ് ആ ചാനൽ.

ബിജുവും അമ്മയും മകൻ ഋത്വിക്കും ഭാര്യയും മരുമകളും ഉൾപ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കേരളത്തിലെ ആദ്യ പത്ത് മില്യൺ യുട്യൂബ് ചാനൽ കൂടിയാണ് ഇവർ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ അൻപത് മില്യൺ എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഫാമിലി. ദില്ലിയിൽ വച്ച് നടന്ന ചടങ്ങിൽ യുട്യൂബിന്റെ അധികാരികൾ ആണ് ഏറ്റവും കൂടുതൽ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലെ ബട്ടൻ ഇവർക്ക് സമ്മാനിച്ചത്. ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലെ ബട്ടൻ ലഭിക്കുന്നതെന്ന് ബിജു പറയുന്നു.

‘ഇത് ഞങ്ങളുടെ മാത്രം വിജയമല്ല. നമ്മൾ എല്ലാവരുടെയും വിജയമാണ്. ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് വീഡിയോകൾക്ക് എല്ലാ പിന്തുണയും നൽകി നിങ്ങൾ കൂടെ നിന്നു. എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുകയാണ്. എനിക്ക് ഇം​ഗ്ലീഷ് ഒന്നും അറിയില്ല. ഇത്രയും വലിയ ഉയരത്തിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല’, എന്നും ബിജു പറയുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രം​ഗത്ത് എത്തുന്നത്. എത്ര വലിയ നേട്ടം കിട്ടിയാലും അഹംഭാവം ഇല്ലാത്ത ഫാമിലിയാണിതെന്നും അതാണ് ഈ വിജയത്തിന് പിന്നാലെന്നുമാണ് നിരവധി പേർ പറയുന്നത്.

 

റിപ്പോർട്ടുകൾ പ്രകാരം അൻപത് മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനൽ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യൺ ആണ്. ഇതിലൂടെ നാല്‍പതിനായിരം മുതല്‍ നാല് ലക്ഷം വരെയാണ് വരുമാനമായി ലഭിക്കുക എന്നാണ് വിവരം.

യുട്യൂബ് പ്ലെ ബട്ടണുകൾ

മൊത്തം അഞ്ച് പ്ലെ ബട്ടണുകളാണ് യുട്യൂബ് ചാനലുകൾക്ക് ലഭിക്കുക. അതിൽ ആദ്യത്തേത് സിൽവർ ബട്ടണാണ്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുമ്പോഴാണ് ഇത് ലഭിക്കു. രണ്ടാമത്തേത്ത് ഒരു കോടി സബ്സ്ക്രൈബേഴ്സ് ആകുമ്പോൾ ലഭിക്കുന്ന ​ഗോൾഡൻ ബട്ടൺ. മൂന്നാമത്തേത് ഡയമണ്ട് പ്ലെ ബട്ടൺ ആണ്. പത്ത് മില്യൺ ആകുന്ന വേളയിൽ ആകും ഇത് ലഭിക്കുക. നാലാമത്തേതാണ് കസ്റ്റം ക്രിയേറ്റർ അവാർഡ്. റൂബി ക്രിയേറ്റർ എന്നും അറിയപ്പെടുന്ന ഈ പ്ലെ ബട്ടൺ അൻപത് മില്യൺ ആകുമ്പോൾ ലഭിക്കുന്നതാണ്. ഏറ്റവും ഒടുവിലത്തേത് പത്ത് മില്യണിന്റെ റെഡ് ഡയമണ്ട് ക്രിയേറ്റർ അവാർഡ് ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *