കെ കെ എസ് വായനോത്സവം: കല്യാൺ മേഖല മത്സരം ഉല്ലാസ് നഗറിൽ
കേരളീയ കേന്ദ്ര സംഘടനയുടെ വായനോത്സവപരിപാടികളുടെ കല്യാൺ മേഖലാതല മത്സരങ്ങൾ ഒക്ടോബർ 27ന് , 3 മണിക്ക് ഉല്ലാസ് നഗറിലെ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ആസ്ഥാനത്തുവെച്ചു വെച്ച് നടക്കും.
വായന,കവിതാ പാരായണം, പ്രസംഗം, പ്രശ്നോത്തരി, വായനാനുഭവം,എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക.
A ഗ്രൂപ്പ് എ – (ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ)യിൽ വായന,.കവിതാപാരായണം,പ്രസംഗം.
B ഗ്രൂപ്പ് ബി – (ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ).വായന,കവിതാപാരായണം,പ്രസംഗം, പ്രശ്നോത്തരി.
വായനാനുഭവം
C ഗ്രൂപ്പ് സി – (പത്താം ക്ലാസിന് മുകളിൽ) പ്രശ്നോത്തരി,.വായനാനുഭവം.
മത്സരങ്ങളുടെ രജിസ്ട്രേഷൻ ഉച്ചക്ക് 2.30-നു ആരംഭിക്കും. 3 മണിക്ക് മത്സരങ്ങൾ തുടങ്ങും .
മത്സരാർത്ഥികൾ അതിനനുസരിച്ച് സമയം ക്രമീകരിക്കണം . ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും.മേഖലാതല മത്സര വിജയികൾക്ക് കേന്ദ്രതലത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിലേക്കുള്ള അർഹത ലഭിക്കുമെന്ന് കല്യാൺ മേഖല- കൺവീനർ സുരേഷ്‌കുമാർ കൊട്ടാരക്കര അറിയിച്ചു.
27.10.2024 sunday & Time :3pm
Venue : Ulhas Arts & Welfare Association,
Opp. Block No. A/416,
Ambedkar Chowk, Pachasheel Colony, Near Snehasadan Women’s Hostel, Subhash Tekkdi,
Ulhasnagar-4 (East)
Contact: 8551033722