അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് രാജ്യത്ത് കരിദിനമെന്ന് ശശി തരൂർ എം.പി : രാജ് ഭവനിൽ വിവിധ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം

0
TVM PR

 

തിരുവനന്തപുരം : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്തി. മാർച്ച് ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്ത് ഇന്ന് കരിദിനമാണെന്ന് ശശി തരൂർ എം.പി. കെജ്രിവാളിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. അധികാരത്തിന്റെ ഹുങ്കിൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിർ ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താന്നും ഇല്ലാതാക്കാനുമാണ് മോദിയും ബി.ജെ.പി സർക്കാരും ശ്രമിക്കുന്നത്.

TRV AAP

കെജ്‌രിവാളിൻ്റെ അറസ്‌റ്റ്‌ ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കി തുറുങ്കിലടക്കുന്ന ആസുര ശക്തികൾക്കെതിരെ കണ്ണും കാതും തുറന്നിരിക്കാം , കൂടാതെ നമ്മുടെ ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കാൻ സദാ സജ്ജരായിരിക്കുന്നു.

ആദ്മി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ് ഭവൻ മാർച്ച് നടത്തി മാർച്ച് ശശി തരൂർ എം.പി അഭിസംബോധന ചെയ്തു സംസാരിച്ചു . ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലും മാർച്ച് നടത്തി. മാർച്ച് ഡി.വൈ.എഫ് .ഐ അഖിലേന്ത്യ പ്രസിഡന്റ് എ. എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *