ചരിത്രം സൃഷ്ടിച്ച് സൗദി: വിശുദ്ധ കഅ്ബ കിസ്‌വ മാറ്റിവയ്‌ക്കൽ പങ്കെടുത്ത് സ്ത്രീകൾ

0

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്ത് സ്ത്രീകൾ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ ചടങ്ങിൽ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മാറ്റം ഉണ്ടായത്. സൗദി അറേബ്യയിലെ ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ അതോറിറ്റിയിൽ ജോലി ചെയ്യുന്ന സൗദി വനിതകളാണ് കിസ്‌വ മാറ്റ ചടങ്ങിൽ പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ ഈ സുപ്രധാന ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ കെയർ ഓഫ് ദി ഹോളി മോസ്‌ക് അറിയിച്ചു.മാറ്റങ്ങളുടെ ഭാഗമായി സമീപ വർഷങ്ങളിൽ സൗദി അറേബ്യ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റമാണ് നടപ്പിലാക്കുന്നത്.

ചടങ്ങിലെ സമയത്തുള്ള ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചകന്റെ പള്ളിയുടെയും വനിതാ ജീവനക്കാരുടെയും ചിത്രങ്ങൾ സൗദി അതോറിറ്റി പ്രസിദ്ധികരിച്ചു. ഞായറാഴ്ച രാവിലെ 159 പേർ ചേർന്നാണ് വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റുന്നതിൽ പങ്കെടുത്തത്. പുതിയ കിസ്‍വയുടെ ഭാരം 1350 കിലോയും ഉയരം 14 മീറ്ററുമാണ്. കിസ്‌വ ഉയർത്താനും നാല് കോണുകൾ തുന്നാനും കഅ്ബയുടെ പുതിയ കിസ്‌വയിൽ റാന്തൽ ഡിസൈനുകളും രൂപരേഖകളും ചേർക്കാനും 8 ക്രൈനുകൾ ഉപയോഗിച്ചു.

പഴയ കിസ്‌വ മാറ്റി പുതിയത് സ്ഥാപിക്കുന്നതാണ് ചടങ്ങ്. വിശുദ്ധ കഅ്ബ കിസ്‌വയ്‌ക്കായി കിംഗ് അബ്ദുൾ അസീസ് കോംപ്ലക്‌സിൽ നിന്നുള്ള 159 കരകൗശല വിദഗ്ധരുടെ സംഘമാണ് കിസ്‌വ മാറ്റിയത്. 1000 കിലോഗ്രാം അസംസ്‌കൃത പട്ടുകൊണ്ട് നിർമിച്ച കി‍സ്‍വയാണ് പുതപ്പിച്ചത്. ഇരു ഹറം കാര്യാലയത്തിന് കീഴിലുള്ള കരകൗശല വിദഗ്ധരും, വിദഗ്ധ തൊഴിലാളികളും ചേർന്നായിരിന്നു ചടങ്ങ് പൂർത്തിയാക്കിത്. 200 തൊഴിലാളികൾ ചേർന്ന് 10 മാസം കൊണ്ടാണ് കി‍സ്‍വയുടെ നിർമ്മാണം പൂർത്തീകരിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *