കൊല്ലം സിറ്റി പോലീസ് ഒരുക്കിയ സർഗ്ഗോദ്യാനത്തിൽ കലയുടെ തേൻ നുകർന്ന് കുട്ടികൾ

0
KOLLAM CITY

കൊല്ലം : വരച്ചും, ചുവടുവച്ചും, അടവുകൾ പയറ്റിയും കുട്ടികൾ, കുടിവെള്ളം മുതൽ എല്ലാം ക്രമീകരിച്ച് നിയമപാലകർ. കൊല്ലം സിറ്റി പോലീസ്, വി പാർക്കിൽ ഒരുക്കിയ ‘പ്രിസം’ ചിൽഡ്രൻസ് ബിനാലെയാണ് കുട്ടികൾക്ക് അഭിരുചി പരീക്ഷണത്തിനും ആസ്വാദനത്തിനും അരങ്ങൊരുക്കിയത്. സ്ക്രീൻ – മൊബൈൽ അഡിക്ഷനിൽ നിന്ന് പുതുതലമുറയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ബിനാലെ ലക്ഷ്യം കണ്ടുവെന്ന് പറയാം. ഹയർസെക്കൻഡറി തലം വരെയുള്ള നൂറ്കണക്കിന് കുട്ടികൾ ബിനാലെയിൽ പങ്കാളികളായി. എത്തിയവർക്ക് സകലകലകളും അടുത്തറിഞ്ഞ് പ്രചോദനം നേടാൻ ബിനാലെ വേദിയായി. ഉപകരണസംഗീതം, നൃത്തം, മാജിക്, ഫോട്ടോഗ്രാഫി, വിഷ്വൽ കമ്മ്യൂണിക്കേഷൻ, Al, വീഡിയോ എഡിറ്റിങ്ങ്, ചിത്രകല, പെയിൻ്റിങ്, കൊളാഷ് , ക്ലേ മോഡലിങ്ങ്, രംഗോലി എന്നിവയ്ക്ക് പുറമേ സ്വയംപ്രതിരോധ പരിശീലനത്തിന് കരാട്ടെ , കളരിപ്പയറ്റ് എന്നിവയും ഉണ്ടായിരുന്നു. രജിസ്റ്റർ ചെയ്ത് പങ്കെടുത്തവർക്ക് സാക്ഷ്യപത്രങ്ങൾ നൽകി. ഡിജിറ്റൽ അഡിക്ഷന് എതിരായ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിവരുന്ന ഡി-ഡാഡ്, പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികളെ തിരികെ പഠനമേഖലയിൽ എത്തിക്കുന്നതായി നടത്തിവരുന്ന ഹോപ് എന്നിവയുടെ സഹകരണത്തോടെയാണ് ബിനാലെ സംഘടിപ്പിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *