അംബാനി കമ്പനിയിൽ KFC 60 കോടി നിക്ഷേപിച്ചു, തിരികെ ലഭിച്ചത് 7 കോടി’: വി ഡി സതീശൻ

0

 

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ്. മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ KFC60 കൊടിയുടെ നിക്ഷേപം നടത്തിയെന്നും, 2018ൽ ഈ നടപടിയുണ്ടായത് ബോർഡിൽ പോലും ചർച്ച ചെയ്യാതെ ആയിരുന്നുവെന്നും വിഡി .സതീശൻ പറഞ്ഞു.
“2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്‌തു.കെ എഫ് സിക്ക് പലിശയുൾപ്പെടെ 101 കോടി കിട്ടണമായിരുന്നു.പക്ഷെ തിരികെ ലഭിച്ചത് 7 കോടി മാത്രമാണ് . ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട പണമാണ് KFC അംബാനിക്ക് നൽകിയത് ” -സതീശൻ ആരോപിച്ചു.
നിക്ഷേപം നടത്തിയത് കൈക്കൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണെന്നും, മൂന്നു വർഷം നിക്ഷേപ വിവരം മറച്ചു വച്ചുവെന്നും , റിപ്പോർട്ടിൽ നൽകിയത് അവ്യക്തമായ വിവരങ്ങൾ ആണെന്നും  ഇടപാടിന് പിന്നിൽ കോടികളുടെ കമ്മീഷനുണ്ടെന്നും സതീശൻ പറഞ്ഞു.

 

ആരോപണങ്ങളെക്കുറിച്ചു സർക്കാറും സിപിഎമ്മും അന്യേഷിക്കട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി
എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *