കേരളീയസമാജം ഡോംബിവ്‌ലിയുടെ ‘കഥാകാലം -2025’ – ജൂൺ 15 ന്

0
kathaakalam

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ ‘കഥാകാലം -2025‘ -സാഹിത്യോത്സവം , ജൂൺ 15 (ഞായർ)ന് കമ്പൽപാട (ഡോംബിവ്‌ലി- ഈസ്റ്റ് )യിലെ മോഡൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. സുപ്രസിദ്ധ സാഹിത്യകാരന്മാരായ എം .മുകുന്ദൻ , കൽപ്പറ്റ നാരായണൻ ,വി.ആർ.സുധീഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും .
ചടങ്ങിൽ സാഹിത്യ മേഖലയിലെ സമഗ്രസംഭാവനയ്ക്ക് കേരളീയ സമാജം ഡോംബിവ്‌ലി നൽകുന്ന പുരസ്ക്കാരം എം.മുകുന്ദന് സമ്മാനിക്കും. ഉദ്‌ഘാടനച്ചടങ്ങുകൾ രാവിലെ 9.45 ന് ആരംഭിക്കും.
രാവിലെ 11 മണിക്കാരംഭിക്കുന്ന ആദ്യ ഭാഗത്തിൽ മുകുന്ദൻ്റെ കഥകളെ അധികരിച്ചുള്ള ‘മുകുന്ദപർവ്വം ‘,തുടർന്ന് ഉച്ചയ്ക്ക് ഒന്നരമുതൽ കഥാരചനയിൽ അമ്പതുവർഷം പൂർത്തിയാക്കിയ വി.ആർ .സുധീഷിൻ്റെ രചനകളെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണവും ചർച്ചയും ,മൂന്നാം ഭാഗത്തിൽ മുംബൈയിലെ എഴുത്തുകാർ കഥയനുഭവങ്ങൾ പങ്കുവെക്കുന്ന ‘മുംബൈ കഥകൾ ‘എന്നിവ ഉണ്ടായിരിക്കും.

കേരളീയ സമാജം പ്രസിഡന്റ് ഇ.പി.വാസു അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിൽ ചെയർമാൻ വർഗ്ഗീസ് ഡാനിയൽ സാഹിത്യ മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരളീയ സമാജം ഡോംബിവ്‌ലിയുടെ പുരസ്ക്കാരം എം.മുകുന്ദന് നൽകി ആദരിക്കും .

നഗരത്തിലെ എല്ലാ സാഹിത്യസ്‌നേഹികളുടേയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഡോംബിവലി കേരളീയ സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *