അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍കേസുകളിൽ പ്രതികളായത് 1389 സര്‍ക്കാര്‍ ജീവനക്കാര്‍: മുന്നില്‍ പോലീസ്.
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര് ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസ് പ്രതിപട്ടികയിൽ ഒന്നാംസ്ഥാനത്ത് പോലീസ് സേനയാണ് -770 പേര്. പോലീസ് സേനയിൽ നിന്നും ക്രിമിനല്‍ കേസ് പ്രതികളായ 17 പേരെ പലപ്പോഴായി പിരിച്ചുവിട്ടു.
രണ്ടാംസ്ഥാനത്തുള്ളത് വിദ്യാഭ്യാസവകുപ്പ്-188 ജീവനക്കാര്‍. തദ്ദേശവകുപ്പില്‍നിന്ന് 53 പേരും അഞ്ചുവർഷത്തിനിടെ പ്രതികളായി. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി, പണാപഹരണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വിജിലന്‍സ് കേസുകളില്‍ മുന്നിലുള്ളത് തദ്ദേശസ്വയംഭരണവകുപ്പ് ജീവനക്കാരാണ് -216 പേർ.
160 റവന്യൂ ജീവനക്കാരും വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബാങ്ക് തട്ടിപ്പുകള്‍കൂടി പുറത്തുവന്നതോടെ രണ്ടാംസ്ഥാനം സഹകരണവകുപ്പിനായി. 165 കേസുകള്‍ സഹകരണവകുപ്പ് ജീവനക്കാര്‍ക്കെതിരേയുണ്ട്.