‘മെക് 7’നെ പിന്തുണച്ച് ‘ജമാഅത്തെഇസ്‌ലാമിയുടെ കേരളഘടകം യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി

0
solidaritti

വിവാദത്തിലകപ്പെട്ട മെക് 7 വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് ‘ജമാഅത്തെഇസ്‌ലാമിഹിന്ദി’ ന്റെ കേരളഘടകം യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് . പ്രത്യേകിച്ചൊരു സമുദായമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവര്‍ പങ്കെടുക്കുന്ന കൂട്ടായ്മയാണ് ‘മെക് 7 ‘ എന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ സി ടി സുഹൈബ് ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു.ഇതിനെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതില്‍ സിപിഐഎം നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം FBയിലൂടെ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

“മുസ്ലിം സമുദായത്തിലുള്ളവര്‍ സംഘടിച്ചാല്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ സമരം ചെയ്താല്‍ അവര്‍ വിദ്യാഭ്യാസം നേടിയാല്‍ സമ്പാദിച്ചാല്‍ അവര്‍ക്ക് കൂടുതല്‍ മക്കളുണ്ടായാല്‍ സംശയത്തോടെയും ഭീതിയോടെയും മാത്രം കാണുന്നൊരു അധികാര ഘടനയും സാമൂഹികക്രമവും പൊതുബോധവും നിലനില്‍ക്കുന്നിടത്ത് Mec7 കൂട്ടായ്മകള്‍ ഹിന്ദുത്വ ഭരണകൂട ഏജന്‍സികളുടെ നിരീക്ഷണത്തിലാവുകയെന്നത് സ്വാഭാവികമാണ്.

എന്നാല്‍ പ്രത്യേകിച്ചൊരു സമുദായവുമായോ സംഘടനയുമായോ ഔദ്യോഗിക ബന്ധമില്ലാത്ത വിവിധ മത സമൂഹങ്ങളിലും സംഘടനകളിലുള്ളവരും സംഘടനയിലില്ലാത്തവരുമൊക്കെ പങ്കെടുക്കുന്ന ഈ കൂട്ടായ്മയെ കുറിച്ച് സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതില്‍ സി.പി.എം നേതാക്കള്‍ക്കും ചില മീഡിയകള്‍ക്കും വലിയ റോളുണ്ട് . ഇസ്ലാമോഫോബിയ ഉല്‍പാദിപ്പിക്കുന്നതില്‍ സംഘ്പരിവാറിനേക്കാള്‍ ആവേശവും താല്‍പര്യവും ഇക്കൂട്ടര്‍ക്കാണ്.

അതോടൊപ്പം ചില മുസ്ലിം മത സംഘടനയുടെ ആളുകള്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്നതും നിഷേധിക്കാനാവില്ല .മുസ്ലിംകളെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ അന്വേഷണ ഏജന്‍സികള്‍ക്ക് ഒറ്റു കൊടുക്കുന്ന പണിയായി ഇത് മാറുമോ എന്നൊക്കെ ചിന്തിച്ച് ഇവര്‍ക്ക് അതിലൊരു മന:പ്രയാസവുമുണ്ടാകാനും സാധ്യതയില്ല. അത് അവരില്‍ ചിലര്‍ പേറുന്ന മനോഘടനയുടെ കൂടി പ്രശ്‌നമാണ്.

മുസ്ലിംകളെ കുറിച്ച ഭീതി ആവോളവുള്ള സമൂഹത്തില്‍ ആ ഭീതി വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് തങ്ങളുടെ പ്രചരണങ്ങള്‍ എന്ന് ചിന്തിക്കാനുള്ള വകതിരിവുണ്ടാകാന്‍ തല്‍കാലം പ്രാര്‍ഥിക്കാം.

മുസ്ലിംസമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും അതിന് സഹായകരമാകുന്ന രീതിയില്‍ അനാവശ്യമായ പ്രചാരണങ്ങള്‍ നടത്തുന്നവരെയും തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണങ്ങളും ഇടപെടലുകളുമുണ്ടാവേണ്ടതുണ്ട്. “

dc780674 f08e 4f87 8e5c 506f4841a5b7

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *