കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുതിരപ്പന്തി യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുതിരപ്പന്തി യൂണിറ്റിന്റെ 2022-24 ലെ ദ്വൈവാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി Adv. ജോജോ കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാവിസ് വിജയൻ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി . അൻഷാദ് റഹിം സ്വാഗതം ആശംസിച്ചു. ട്രഷറർ അബ്ദുൾ സലാം കണക്ക് അവതരിപ്പിച്ചു.
വ്യാപാര രംഗത രംഗത്തെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ഓച്ചിറ മേഖലാ പ്രസിഡന്റ് ഡി. വാവാച്ചൻ വള്ളിക്കാവ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ ജനറൽ സെക്രട്ടറി ആർ രാജഗേപ്രാൽ, സുറുമി ഹാരീസ്, അബ്ദുൾ റഷീദ് , ചന്ദ്രമതി, സലാം ഫാത്തിമ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പുതിയ പ്രസിഡന്റായി ബാവിസ് വിജയൻ, ജനറൽ സെക്രട്ടറി ആയി ഷാനവാസ്, ട്രഷററായി അബ്ദുൾ സലാം എന്നിവരെ തെരഞ്ഞടുത്തു.