കേരള സര്‍വകലാശാല കലോത്സവം പേര് മാറ്റാന്‍ നിര്‍ദേശിച്ച് വി സി; ‘ഇന്‍തിഫാദ’ നീക്കംചെയ്യണം
തിരുവനന്തപുരം: പരാതിയും വിവാദവും ഉയർന്നതിനെത്തുടർന്ന് കേരള സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാൻ നിർദേശിച്ച് വൈസ് ചാൻസലർ. അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇൻതിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നൽകിയിരുന്നത്. എന്നാൽ ഇസ്രയേലിനുനേരേ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാർഥികൾ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനു പരാതി നൽകിയിരുന്നു.
ഇതോടെ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ എന്ന പേരിൽ കലോത്സവം നടത്തണമെന്നും ‘ഇൻതിഫാദ’ എന്ന പേര് ബാനറുകളിൽ നിന്നും,പോസ്റ്ററുകളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഉത്തരവിറക്കിയത്.ഭീകരസംഘടനകൾ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിതിനെ തുടന്നാണ് നടപടി. വിവാദത്തിൽ അന്വേഷണം നടത്താൻ വി.സി. രജിസ്ട്രാർക്കു നിർദേശം നൽകുകയും ചെയ്തിരുന്നു.