ചോദ്യപേപ്പർ ആവർത്തിച്ചു നൽകി : പരീക്ഷ റദ്ദാക്കി കേരള സർവകലാശാല
തിരുവനന്തപുരം : മുൻ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയതിൽ പരീക്ഷ റദ്ദാക്കി കേരള സർവകലാശാല. ജനുവരി 13ന് വീണ്ടും പരീക്ഷ നടത്തും. ബിഎസ്സി ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയിലാണ് മുൻ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച് നൽകിയത്. 2024 അച്ചടിച്ച ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ചിട്ടുണ്ട്. സംഭവിച്ചത് ഗുരുതര പിഴവാണെന്നും, പരിശോധിച്ചതിനുശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും സർവ്വകലാശാല പരീക്ഷ കൺട്രോളർ അറിയിച്ചു.
