സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീളും

0

സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് തുടങ്ങി വൈകീട്ട് 6 വരെ നീളും. രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടും. 2,77,49,159 വോട്ടർമാരാണ് ഇന്ന് ബൂത്തിൽ എത്തുക.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലും, കുറവ് ഇടുക്കിയിളുമാണ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ട് സാധ്യത കണക്കിലെടുത്ത് കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരും 62 കന്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തി.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങിലും ജമ്മുവിലും ഇന്ന് ഇന്ന് ജനവിധി തേടും.88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇതില്‍ 55 സീറ്റില്‍ ബിജെപിയും 18 സീറ്റില്‍ കോണ്‍ഗ്രസുമാണ് 2019ല്‍ വിജയിച്ചത്. എല്ലായിടത്തും വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായിട്ടുണ്ട്.സംഘർഷങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് ഔട്ടർ മണിപ്പൂരില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭൂപേഷ് ഭാഗേല്‍ , അരുണ്‍ഗോവില്‍ , ഹേമമാലിനി, വൈഭവ് ഗെലോട്ട് , ലോക്സഭ സ്പീക്കർ ഓം ബിർള കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *