സൂറത്തിൽ മലയാള വിദ്യാർഥി ജീവനൊടുക്കി: ക്യാമ്പസിൽ വൻ പ്രതിഷേധം
ഗുജറാത്ത് : സൂറത്ത് എസ്. വി. എൻ.ഐ.ടി.യിലെ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ തൃശൂർ സ്വദേശി അദ്വൈത് നായരാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ജീവൻ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയെന്നാണ് വിദ്യാർഥികളുടെ ആരോപണം. ആംബുലൻസ് കാത്ത് അരമണിക്കൂറോളം നിലത്ത് കിടന്നുവെന്നും മാനേജ്മെന്റ് ഭാഗത്ത് നിന്ന് സഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാർത്ഥികൾ അധികൃതർക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. അദ്വൈതിന്റെ മരണകാരണം വ്യക്തമല്ല.
