സംസ്ഥാന സ്‌കൂൾ കായിക മേള / കന്നി ജേതാക്കളായി മലപ്പുറം
പോയിന്റ് പട്ടികയിൽ പിന്തള്ളപ്പെട്ടതിൽ സമാപനസമ്മേളനത്തിൽ കയ്യാങ്കളി
എറണാകുളം:കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് 245 പോയിന്റുമായി മലപ്പുറം കന്നികിരീടം ചൂടി.. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാമ്പ്യന്മാർ. 213 പോയിന്റ് ഉള്ള പാലക്കാടാണ് രണ്ടാമത്. 73 പോയിന്റുമായി എറണാകുളം മൂന്നാമതെത്തി. മലപ്പുറം ചരിത്രത്തിൽ ആദ്യമായിട്ടാണ് അത്ലറ്റിക്സ് കിരീടം നേടുന്നത്.1935 പോയിന്റുമായി തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യന്മാർ. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അർഹരായി. നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1,213 പോയിൻ്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.
സമാപന സമ്മേളനത്തിൽ , വിദ്യാഭ്യാസ മന്ത്രി വേദിയിലിരിക്കേ പോയിന്റ് പട്ടികയിൽ പിന്തള്ളപ്പെട്ടതിൽ പ്രതിഷേധിച്ച് മാർബേസിൽ നവമുകുന്ദസ്‌കൂൾ രംഗത്തെത്തി. പ്രതിഷേധം പിന്നീട് പോലീസും വിദ്യാർത്ഥികളും തമ്മിലുള്ള കയ്യാങ്കളിയിലേയ്ക്ക് മാറി .പോലീസുകാർ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു.നിയമ നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ. .സ്പോർട്സ് സ്‌കൂളുകളെ കിരീടത്തിനായി പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായത്.