‘കേരള ശാസ്ത്ര പുരസ്കാരം’ ഐ എസ് ആർ ഒ മുൻ ചെയർമാൻ എസ്. സോമനാഥിന് സമ്മാനിച്ചു

തിരുവനന്തപുരം: ‘കേരള ശാസ്ത്ര പുരസ്കാരം’ ഐ എസ് ആർ ഒ മുൻ ചെയർമാൻ എസ്. സോമനാഥിനു സമർപ്പിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സമ്മിറ്റ്’ വേദിയിലാണ് പുരസ്കാര സമർപ്പണം നടന്നത്.. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ അമൂല്യ സംഭാവനകൾക്ക് കേരളം രാജ്യത്തിന്റെ അഭിമാനമായ എസ്. സോമനാഥിന് നൽകുന്ന ആദരവാണ് ഈ പുരസ്കാരം എന്ന് മുഖ്യമന്ത്രി പറഞ്ഞു.