കേരള സാംസ്കാരിക വേദി എം .ടി.വാസുദേവൻ നായരെ അനുസ്മരിച്ചു.

0

“എം ടി യുടെ രചനകൾ  കാലത്തെ അതിജീവിക്കുന്നവ”- എം. ജി. അരുൺ

വ്യത്യസ്ത കാലഘട്ടങ്ങളിലെ സാമൂഹികാവസ്ഥയുടെ പ്രതിബിംബങ്ങളാലും, ഇതിഹാസകഥാപാത്രങ്ങളുടെ വ്യത്യസ്ത ആവിഷ്കാരത്താലും എം.ടി.കഥകൾ ശ്രദ്ധേയമാണെന്നും അവ കാലത്തെ അതിജീവിക്കുന്നവയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യാടുഡേ മാനേജിങ് എഡിറ്ററുമായ എം.ജി അരുൺ.

 

മീരാറോഡ് : മലയാള സാഹിത്യത്തിനും സിനിമയ്ക്കും നൽകിയ സംഭാവനകൾ തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം.ടി.വാസുദേവൻ നായരെ മീരാറോഡ് കേരള സാംസ്കാരിക വേദി അനുസ്മരിച്ചു .

ഇന്ത്യാ ടുഡേ മാനേജിംഗ് എഡിറ്റർ എം.ജി.അരുണിനും സന്നിഹിതരായ മറ്റ് അതിഥികൾക്കും സ്വാഗതം പറഞ സെക്രട്ടറി രതീഷ് നമ്പ്യാർ ,എം.ടി.യുടെ സാഹിത്യാസ്വാദകരും അഭ്യുദയകാംക്ഷികളും ഒത്തുചേർന്ന സമ്മേളനത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു.

പ്രസിഡന്റ് സന്തോഷ് നടരാജന്റെ അധ്യക്ഷപ്രസംഗം എം ടി സ്മരണകളുടെ പ്രതിഫലനത്തിൻ്റെയും ആദരവിന്റെയും സായാഹ്നത്തിന് വഴിയൊരുക്കി.

ഇന്ത്യ ടുഡേ മാനേജിങ് എഡിറ്റർ ശ്രീ എം ജി അരുൺ അനുസ്മരണ പ്രഭാഷണം നടത്തി. മനുഷ്യവികാരങ്ങളുടെ സമർത്ഥമായ ചിത്രീകരണവും, അവിസ്മരണീയമായ കഥാപാത്രങ്ങളും, മലയാള സിനിമയ്ക്ക് നൽകിയ എംടിയുടെ പരിവർത്തനാത്മക സംഭാവനകളെ അദ്ദേഹം സ്മരിച്ചു.
കാലത്തിനും പ്രദേശത്തിനും അതീതമായി എം.ടി.യുടെ കൃതികൾ സാർവത്രികമായി എങ്ങനെ പ്രതിധ്വനിക്കുന്നു എന്നതിനെക്കുറിച്ച് അരുൺ വിശദീകരിച്ചു.

യുവ സാഹിത്യ പ്രേമികളായ ദേവിക നായരും സിയാന മേരി മാത്യുവും എം ടിയുടെ പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളും തിരഞ്ഞെടുത്ത ഭാഗങ്ങളും വായിച്ചു. എം ടിയുടെ ഭാഷയുടെ ആഴവും ലാളിത്യവും പകർത്തി, സദസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും അവതരണം .

കുട്ടിശ്ശങ്കരൻ, പ്രമീള നമ്പ്യാർ, ബാബു മാത്യു, രഘുനാഥ്, സ്കറിയ മാത്യു, മുരളി, മനോഹരൻ എം എന്നിവർ വായനാനുഭവവും സാഹിത്യത്തിനും സിനിമക്കും എം ടി നൽകിയ സമാനതകളില്ലാത്ത സംഭാവനകളും പങ്കുവെച്ചു. വേദി ട്രഷറർ അനിൽ കാരയിൽ നന്ദിപറഞ്ഞു.. ഷീജ മാത്യു പരിപാടി നിയന്ത്രിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *