കേരള സമാജം സാംഗ്ലി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു.

0

സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം  സമാജം ഓഫീസിൽ പ്രസിഡൻ്റ്  ഡോ.മധുകുമാർ നായരുടെ അധ്യക്ഷതയിൽ വിപുലമായി ആചരിച്ചു. സമാജം  വനിതാ അംഗങ്ങളുടെ പ്രവർത്തനങ്ങളും സമൂഹത്തിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും സമാജം പ്രസിഡൻ്റ്  അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു.
ഫെയ്മ മഹാരാഷ്ട്രയുടെ വനിതാ ദിനാചരണത്തിൽ പങ്കെടുത്ത എല്ലാ  വനിതാ അംഗങ്ങൾക്കും പൂച്ചെടികൾ നൽകി ആദരിച്ചു

സമാജം സെക്രട്ടറി ഷൈജു വി.എ, പ്രസാദ് നായർ,സജീവൻ എൻ വി, മിനി സോമരാജ് ,സിമി ഷാജി,ദേവദാസ് വി.എം,കെ.വി.ജോൺസൺ. പ്രകാശൻ പി, ശിവദാസൻ, ശൈലജ പ്രസാദ്,റുബി ജോൺസൺ, മൻജു പ്രതാപ്, അർച്ചന എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ഫെയ്മ വനിതാ വേദി സോണൽ സെക്രട്ടറി മിനി ശിവദാസൻ നന്ദി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *