കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ : 2024 ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ അക്കാദമി പ്രസിഡന്റായ കവി കെ സച്ചിദാനന്ദനാണ് പ്രഖ്യാപനം നടത്തിയത്.
കവിത :(മുരിങ്ങ വാഴ കറിവേപ്പ്): അനിത തമ്പി
നോവൽ 🙁ആനോ ):ജി.ആർ .ഇന്ദുഗോപൻ
ചെറുകഥ :(ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര ) വി.ഷിനിലാൽ
നാടകം (പിത്തള ശലഭം ):ശശിധരൻ നടുവിൽ
സാഹിത്യ വിമർശനം :(രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങൾ )ജി .ദിലീപൻ
വൈജ്ഞാനിക സാഹിത്യം: (നിർമ്മിത ബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം ):ദീപക് പി
ജീവചരിത്രം /ആത്മകഥ : ഞാൻ എന്ന ഭാവം : ഡോ: കെ.രാജശേഖരൻ നായർ
യാത്രാവിവരണം: (ആരോഹണം ഹിമാലയം ): കെ.ആർ .അജയൻ
വിവർത്തനം : (എന്റെ രാജ്യം എന്റെ ശരീരം ) :ചിഞ്ജു പ്രകാശ് (ജിയോ കോൻഡാ ബെല്ലി )
ബാലസാഹിത്യം: (‘അമ്മ മണമുള്ള കനിവുകൾ ) : ഇ.എൻ .ഷീജ
ഹാസ സാഹിത്യം : (കേരളത്തിന്റെ മൈദാത്മകത- വറുത്തരച്ച ചരിത്രത്തോടൊപ്പം ) :നിരഞ്ജൻ
കെവി രാമകൃഷ്ണൻ,ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് അക്കാദ മി ഫെലോഷിപ്പ് (അക്കാദമിയുടെ വിശിഷ്ടാംഗത്വം) ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവൻ്റെ സ്വർണ്ണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലവുമാണ് പുരസ് ക്കാരം.
സമഗ്ര സംഭാവന യ്ക്കുള്ള പുരസ്ക്കാരം:
പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എംഎം.നാരായണൻ, ടികെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർ സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരത്തിന് അർഹരായി.
മുപ്പതിനായിരം രൂപയും സാക്ഷി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ് ക്കാരം. (70 വയസ്സ് പിന്നിട്ട എഴുത്തുകാരെ യാണ് സമഗ്ര സംഭവനയ്ക്കായി പരിഗണിക്കുന്നത്)
എൻഡോവുമെൻ്റ് അവാർഡുകൾ :
ഉപന്യാസം: സി.ബി.കുമാർ അവാർഡ് (പൂക്കളുടെ പുസ്തകം) ,എം.സ്വരാജ്
സാഹിത്യ വിമർശനം: കുറ്റിപ്പുഴ അവാർഡ് (മലയാള സാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനം)
ഡോ.എസ്എസ്.ശ്രീകുമാർ.
വൈഞാനിക സാഹിത്യം : ജിഎൻ.പിള്ള അവാർഡ് ( കഥാ പ്രസംഗം:കലയും സമൂഹവും)
ഡോ.സൗമ്യ. കേസി, ഡോ.ടി.എസ്.ശ്യാംകുമാർ (ആരുടെ രാമൻ)
ചെറുകഥ: ഗീത ഹിരണ്യൻ അവാർഡ് (പൂക്കാരൻ) സലീം ഷെരീഫ്.
യുവ കവിതാ അ വാർഡ് : (രാത്രിയിൽ അച്ചാങ്കര) ദുർഗ്ഗാപ്രസാദ്
തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം :(എഴുത്തച്ഛൻ്റെ കാവ്യ ഭാഷ) ഡോ.പ്രസീദ.കെ.പി