കേരളാപോലീസ് 10,000 കണ്ണീർവാതക ഷെല്ലും ഗ്രനേഡും 1125 ഫൈബർ ഷീൽഡും വാങ്ങും.

0

തിരുവനന്തപുരം: അക്രമാസക്തമാകുന്ന സമരങ്ങളെ നേരിടാൻ സംസ്ഥാനപോലീസിന് കൂടുതൽ സുരക്ഷാസംവിധാനങ്ങളൊരുങ്ങുന്നു. സ്വരക്ഷയ്ക്ക് ഉപയോഗിക്കുന്നവയ്ക്കൊപ്പം ആൾക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പ്രാഥമിക ആയുധങ്ങളും പോലീസ് സ്വന്തമാക്കും. 1.87 കോടി ചെലവിട്ട് ഗ്രനേഡ് ഉൾപ്പെടെയുള്ളവ വാങ്ങാനാണ് സംസ്ഥാനസർക്കാർപോലീസിന് അനുമതി നൽകിയത്. എറിയാനാകുന്ന തരത്തിലുള്ളവയും ഫയർ ചെയ്യാനാകുന്നവയുമാണ് പോലീസിന്റെ കൈവശമുള്ള ഗ്രനേഡുകളും ഷെല്ലുകളും. അത്തരത്തിലുള്ള കണ്ണീർവാതക ഷെൽ, ഗ്രനേഡ്, സ്റ്റെൺ ഷെൽ, സ്റ്റെൺ ഗ്രനേഡ് എന്നിവ 2500 വീതമാകും വാങ്ങുക. ഇതിന് ഒരുകോടി രൂപയോളം ചെലവാകുമെന്നാണ് കണക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *