‘വികസന നേട്ടങ്ങളില്‍ കേരളം മാതൃക’: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

0

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍നയപ്രഖ്യാപനം നടത്തുന്നു.അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.’ -നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.

തിരുവനന്തപുരം :വികസന നേട്ടങ്ങളില്‍ കേരളം മാതൃകയെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമസഭയില്‍ നടത്തിയ ആദ്യ നയപ്രഖ്യാപനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ വന്‍ പുരോഗതി എന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

“സമീപകാലത്ത് സംസ്ഥാനം നേരിട്ടത് നിരവധി ദുരന്തങ്ങള്‍. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗണ്‍ഷിപ്പ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും .
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും പ്രത്യേക പ്രാധാന്യം. അതിദരിദ്രരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചു. 64006 അതിദരിദ്രരെ കണ്ടെത്തി. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നകപടികള്‍ ആരംഭിച്ചു .സഹകരണ മേഖലയില്‍ കഴിഞ്ഞ വര്‍ഷം വലിയ നേട്ടം കൈവരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തുപറയേണ്ടത് എന്നും ഗവര്‍ണര്‍. കരിക്കുലം നവീകരണം മികച്ച നേട്ടമെന്നും അദ്ദേഹം. കാലാവസ്ഥ വ്യതിയാനത്തിന് കേന്ദ്ര സഹകരണത്തോടെ പദ്ധതി ഉണ്ടാകും. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാര ഇല്ലാത്തത് പ്രധാന വെല്ലുവിളിയെന്ന് ഗവര്‍ണര്‍. ഗ്രാന്‍ഡുകള്‍ കുറഞ്ഞതും പ്രതിസന്ധിയ്‌ക്ക് കാരണമായി ”

നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

15-ാം നിയമസഭയുടെ 13-ാമത് സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആദ്യമായി ഇന്ന് സഭയില്‍ നയപ്രഖ്യാപനം നടത്തുന്നു.. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. വിസി നിയമനത്തിൽ മാറ്റം നിർദേശിക്കുന്ന 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്‌ത് പാസാക്കുകയും ചെയ്യും. ഇന്നു തുടങ്ങി മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ 27 ദിവസമാണ് സഭ ചേരുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി 7നാണ് ബജറ്റ് അവതരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *