‘കേരള ഇൻ മുംബൈ- രാഗലയ അവാർഡ്സ് -2025’ -ഇന്ന് : ബിജിബാലിനും റെക്സ് ഐസക്കിനുംആദരവ്

0
ragalaya murali

2025 ലെ രാഗലയ ആജീവനാന്ത പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിനും, പ്രമുഖ വയലിനിസ്റ്റും, സംഗീത സംവിധായകനുമായ റെക്സ് ഐസക്കിനും സമ്മാനിക്കും…

മുംബൈ : കേരളാ ഇൻ മുംബൈയും രാഗലയയും സംയുക്തമായി അക്ബർ ട്രാവൽസിന്റെ സഹകരണത്തോടെ നടത്തുന്ന ‘KIM-RAAGALAYA അവാർഡ്സ് – 2025’ പുരസ്‌കാര ദാന ചടങ് ഇന്ന് (ഏപ്രിൽ 12 ശനിയാഴ്ച )5.30 മുതൽ ഘാട്കോപ്പർ ഈസ്റ്റിലുള്ള സവേരിബെൻ പോപട്ട്ലാൽ സഭാഗൃഹ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ചടങ്ങിൽവെച്ച്  ഈ വർഷത്തെ രാഗലയ ആജീവനാന്ത പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകൻ ബിജിബാലിനും, പ്രമുഖ വയലിനിസ്റ്റും, സംഗീത സംവിധായകനുമായ റെക്സ് ഐസക്കിനും സമ്മാനിക്കും.

കൂടാതെ കേരളാ ഇൻ മുംബൈയുടെ 2025ഇലെ മുംബയിലെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം കൈവരിച്ച വ്യക്തികൾക്ക് നൽകി വരുന്ന ആജീവനാന്ത പുരസ്‌കാരം M. R. ഫ്രാൻസിസ് ( ബിസിനസ്സ്), ബെൻസി ( യുവ സംരംഭക), പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗോവിന്ദൻ കുട്ടി, പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീജിത്ത്‌, പ്രശസ്ത നർത്തകി ജയശ്രീ നായർ, പ്രശസ്ത നടൻ ബാലകൃഷ്ണൻ പരമേശ്വരൻ (ബാലാജി) എന്നിവർക്കു നൽകി ആദരിക്കും.

 

174f7550 ac78 40a1 afbc e93678f263ec

അവാർഡ് നിശയോടൊപ്പം ജനപ്രിയ ഛായാഗ്രാഹകൻ പുഷ്പ്പൻ സംവിധാനം നിർവഹിച്ച തൊണ്ണൂറിന്റെ നിറവിൽ നിൽക്കുന്ന അഭിനയ ചക്രവർത്തി മധുവിനെ കുറിച്ചുള്ള ഹ്രസ്വചിത്ര പ്രദർശനവും, രാഗലയ അവാർഡ് ജേതാക്കൾ സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതനിശയും കൂടാതെ പ്രമുഖ മോഹിനിയാട്ടം നർത്തകി ഗീതാ വിജയശങ്കറിന്റെയും, പ്രശസ്ത ഭാരതനാട്യം നർത്തകി നിഷാ ഗിൽബർട്ടിൻ്റെയും ശിഷ്യമാർ ഒരുക്കുന്ന നൃത്ത്യവും, രവികുമാറും, ഫ്ലവേഴ്സ് ചാനൽ കോമഡി ഷോയിലൂടെ പ്രശസ്തനായ അൻസു കോന്നി ഒരുക്കുന്ന ശബ്‍ദഭ്രമം, കോമഡി ഷോ തുടങ്ങിയ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.പ്രശസ്ത രാഷ്ട്രീയ പ്രവർത്തകൻ പി. ആർ . കൃഷ്ണൻ രചിച്ച ‘ഫൈറ്റ് അഗെയിൻസ്റ്റ് ഇൻജസ്റ്റിസ് ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യം. പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കും 7045790857 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

b8e6f505 fdf9 4e12 adf9 aba6a96aae12

 

 

 

 

 

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *