കേരളത്തിൽ ഉയർന്ന താപനില തുടരും; വ്യാഴാഴ്ച വരെ 10 ജില്ലകൾക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ തുടരും. വ്യാഴാഴ്ച വരെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
ഉച്ചയ്ക്ക് ശേഷം മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും ദുരന്തനിവാരണ അതോറിറ്റിനൽകിയിട്ടുണ്ട്.തെക്കൻ കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.