താൻ മലയാളിയാകാൻ ശ്രമിക്കുകയാണെന്നും ഒരു വർഷത്തിനകം താൻ മലയാളം പഠിക്കുമെന്നും കേരള ഗവർണ്ണർ

0
SREDHARAN PILLAI

473734493 1175693307246613 4806431486490037326 n474044070 1175693273913283 2592528744177271926 n

കോഴിക്കോട് :ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കുമെന്നും മലയാളം സംസാരിക്കുമെന്നും കേരളം ഗവർണർ രാജേന്ദ്ര ആർലേക്കർ. മലയാളി ആവാൻ ശ്രമിക്കുകയാണെന്നും കേരളവും ഗോവയും തമ്മിൽ സമാനതകൾ ഏറെയുണ്ടെന്നും രണ്ടും പരശുരാമന്റെ സൃഷ്ടിയാണെന്നും ഗവർണർ പറഞ്ഞു.ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍.

നല്ല രാഷ്ട്രീയകാരൻ ആവണമെങ്കിൽ ആദ്യം നല്ല മനുഷ്യൻ ആവണം.ശ്രീധരൻ പിള്ള 250 ലധികം പുസ്തകങ്ങൾ രചിച്ചു. ഇത് ഒരു പ്രത്യേകതയുള്ള പരിപാടിയാണ്. ഗവർണർ പറഞ്ഞു.രാഷ്ട്രീയത്തിൽ ശത്രുക്കൾ ഇല്ല. എതിരാളികൾ മാത്രമെയുള്ളൂവെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. കാന്തപുരവുമായി വളരെക്കാലമായുള്ള ആത്മബന്ധം. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുമ്പോഴും ഊഷ്മളമായ ബന്ധം തുടരുന്നു.
30 കൊല്ലം മുൻപ് താനും ഒ രാജഗോപാലും കാന്തപുരത്തെ കണ്ടത് വലിയ വിവാദമായിരുന്നു. കാലം ഇതിനെല്ലാം മറുപടി നൽകി. കാന്തപുരത്തെ താൻ വിശ്വസിക്കുന്നു .ഏത് പരിപാടിക്ക് വിളിച്ചാലും വരും. അതിന് മറയൊന്നും കാന്തപുരം തീർക്കാറില്ല. ഇതെല്ലാം വ്യക്തികൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃഡതയാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

ഗോവ ഗവർണ്ണർ PS ശ്രീധരൻപിള്ളയുടെ 250-മത് പുസ്തകത്തിന്റെ പ്രകാശനവും എഴുത്തിന്റെ സുവർണ്ണ ജയന്തി ആഘോഷവും ഇന്നലെ ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കേരള ഘടകത്തിന്റെ സഹകരണത്തോടെ കോഴിക്കോട് നടന്നു.. കാലിക്കറ്റ് ടവറിൽ നടന്ന പുസ്തക പ്രകാശനം കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് നിർവ്വഹിച്ചു. അമൃതാനന്ദമയീ മഠത്തിലെ സ്വാമി വിവേകാമൃതാനന്ദ പുരി, ആക്ട് ജന. സെക്രട്ടറി സെബാസ്റ്റ്യൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ശ്രീധരണപിള്ളയുടെ രചനകളെ ആസ്പദമാക്കി ആറ് ചർച്ചാ സമ്മേളനങ്ങൾ നടന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന എഴുത്തിന്റെ സുവർണ്ണ ജയന്തി ആഘോഷം കേരള ഗവർണ്ണർ ആർ. വി. ആർലേക്കർ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ബസേലിയോസ് മാർത്തോമാ തൃതീയൻ കാതോലിക്കാ ബാവ , എഴുത്തുകാരി സുധീര ,എം.കെ രാഘവൻ എം.പി, എം.പി അഹമ്മദ്, പി. കെ കൃഷ്ണദാസ്, പി.വി ചന്ദ്രൻ ശ്രീ എം.വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *