കേരള സർ‌ക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ

0
pinarayi vijayan 2024 02 201fa2b0da2c0115d281a6081f8620fa 3x2 1

തിരുവനന്തപുരം :സംസ്ഥാന സർ‌ക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ നൽകിയ പിന്തുണയാണ് നേട്ടങ്ങളിലേക്ക് സർക്കാരിനെ എത്തിച്ചത്. തുടർന്നും ജനപിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും സർക്കാരും കൈകോർത്ത് നിൽക്കുമ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാലാം വാർഷികാഘോഷങ്ങൾ 21 ന് കാസർ​ഗോഡ് ആരംഭിക്കും. മെയ് 30 വരെ ആഘോഷിക്കും. തിരുവനന്തപുരത്ത് സമാപിക്കും. 9 വർഷത്തെ വികസന നേട്ടത്തിൻ്റെ ആഘോഷമായി നാലാം വാർഷികം മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ തലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.ക്ഷണിക്കപ്പെട്ടവരുമായി സംവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ലഹരിക്കെതിരെ കേരളം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹായജ്ഞത്തിൽ നാടിന്റെ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് ആസക്തി കുടുംബ ബന്ധങ്ങളെ തകർക്കുന്നു. ലഹരിക്കെതിരെ വിപുലമായ കർമപദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *