വിമാന സര്‍വീസുകള്‍ റദ്ദാക്കി; കാരണം എയർഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക്,നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു

0

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങൾ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയത്. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്. ഇതിന് ശേഷമാണ് നെടുമ്പാശ്ശേരിയിൽ നാല് വിമാന സര്‍വീസുകളും റദ്ദാക്കിയ വിവരം പുറത്തുവന്നു. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളും റദ്ദാക്കി. ദുബായ്, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈൻ, കപവൈറ്റ് ഇവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ വിമാന താവളത്തിൽ കാത്തുനിര്‍ത്തിച്ചുവെന്നും, വളരെ മോശമായ രീതിയാണിതെന്നും യാത്രക്കാർ പ്രതികരിച്ചു.രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം.സിക്ക് ലീവ് എടുത്തു കൊണ്ടാണ് ജീവനക്കാർ പണിമുടക്കിയത്. 250 ജീവനക്കാരാണ് നിലവിൽ സമരത്തിലുള്ളത്. അലവൻസ് കൂട്ടി നൽകണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള എയര്‍ ഇന്ത്യ ജീവനക്കാരുടെ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണ് സർവീസ് മുടങ്ങാൻ കാരണമെന്നാണ് വിവരം.

അതേസമയം, വിഷയത്തിൽ കേദപ്രകടനവുമായി എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നു. യാത്രക്കാരോട് ക്ഷമചോദിക്കുന്നു, അവസാന നിമിഷം കാബിൻ ക്രൂ സിക് ലീവെടുത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.ശേഷം കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിലാണ് യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു മടങ്ങിയത്. യാത്രക്കാർക്ക് യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരം ഉണ്ടെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *