കൊല്ലം സെയിലേഴ്‌സിന് നാലാം ജയം; കേരള ക്രിക്കറ്റ് ലീഗ്
തിരുവനന്തപുരം: കെ.സി.എലിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ കൊല്ലം സെയിലേഴ്‌സിന് ആറുവിക്കറ്റ് ജയം. മഴകാരണം കളി തടസ്സപ്പെട്ടതിനാൽ കൊല്ലത്തിന്റെ വിജയലക്ഷ്യം 14 ഓവറിൽ 104 റൺസാക്കിയിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബി (30 പന്തിൽ 51), ഓപ്പണർ അരുൺ പൗലോസ് (20 പന്തിൽ 23) എന്നിവരാണ് ടീമിനെ വിജയതീരത്ത് എത്തിച്ചത്. നാലു ജയമുള്ള സെയിലേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനക്കാരാണ്. സ്കോർ: ട്രിവാൻഡ്രം റോയൽസ് എട്ടിന് 136, കൊല്ലം സെയിലേഴ്‌സ് 11.1 ഓവറിൽ നാലിന് 107.
ടോസ് നേടിയ കൊല്ലം ഫീൽഡിങ് തിരഞ്ഞെടുത്തു. ഗോവിന്ദ് പൈ (33), വിഷ്ണുരാജ് (32), ആദർശ്(25)എന്നിവരാണ് ട്രിവാൻഡ്രം റോയൽസിന്റെ പ്രധാന സ്കോറർമാർ. കൊല്ലത്തിനായി ഷറഫുദ്ദീൻ മൂന്നും എസ്. മിഥുൻ, പവൻരാജ് എന്നിവർ രണ്ടു വിക്കറ്റും നേടി.