ട്രോളിങ് നിരോധനം ; ഈ മാസം പത്ത് മുതൽ ജൂലൈ 31 വരെ

തിരുവനന്തപുരം: കേരളത്തിൽ ജൂൺ പത്ത് മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം എടുത്തത് . ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച വിജ്‍ഞാപനം പുറപ്പെടുവിച്ചു.
റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകിയിട്ടുണ്ട് . ഈ വർഷം ഡിസംബർ 31 വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി ലഭിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തസ്തിക സൃഷ്ടിക്കൽ, വേതന പരിഷ്‌കരണം, സമുദായ നാമം മാറ്റൽ, തോന്നയ്ക്കൽ സയൻസ് പാർക്കിൽ പുതിയ സംരംഭകത്വ പ്രോത്സാഹന കേന്ദ്രം, പാട്ടനിരക്ക് പുതുക്കൽ അടക്കം വിവിധ വിഷയങ്ങളിൽ തീരുമാനമെടുത്തു.