കേളകത്തെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവ ഇറങ്ങി
കണ്ണൂർ: കേളകത്ത് വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. വെള്ളമറ്റം റോയി എന്ന വ്യക്തിയുടെ വീടിന് സമീപത്താണ് കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം കണ്ട വീടിന് തൊട്ടടുത്താണ് വീണ്ടും കടുവയെത്തിയത്. കടുവയെ പിടികൂടാനായി പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
ഈ കൂട്ടിൽ അകപ്പെട്ടില്ലെങ്കിൽ രണ്ടാമത്തെ കെണിയും സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെയാണ് അടക്കാത്തോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കടുവ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ഇതോടെ വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും വനംവകുപ്പ് ഉടനടി കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.