കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും മലയാള വിഭാഗത്തിൽ ഒന്നാം റാങ്ക് നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ കണ്ണൻ
വെള്ളരിക്കുണ്ട്: പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ബിരുദാനന്തര ബിരുദത്തിൽ തിളക്കമാർന്ന നേട്ടവുമായി ബളാൽ ചെമ്പഞ്ചേരിയിലെ കാവ്യ. കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ നിന്നും എം.എ മലയാളം ഭാഷാ സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ബളാൽ ചെമ്പഞ്ചേരിയിലെ കണ്ണൻ്റേയും പരേതയായ വെള്ളച്ചിയുടേയും മകൾ കാവ്യ കണ്ണൻ. യു.ജി.സി നെറ്റ് – ജെ ആർ എഫും ഈ മിടുക്കി ഇതിനോടകം സ്വന്തമാക്കി. ബളാൽ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയാണ് കാവ്യ. പടന്നക്കാട് നെഹ്റു ആർട്സ് & സയൻസ് കോളേജിൽ നിന്നും ഡിഗ്രി ചെയ്തു. ഇപ്പോൾ തൃശൂർ IASEയിൽ നിന്നും ബി.എഡ് ചെയ്യുകയാണ് കാവ്യ. പി.ജി വിദ്യാർത്ഥിനിയായ ദിവ്യ കണ്ണൻ സഹോദരിയാണ്.