കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്
ന്യുഡൽഹി: മുൻചീഫ്സെക്രട്ടറിയും തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയുടെ വൈസ് ചാൻസലറുമായിരുന്ന കവിയും ഗാനരചയിതാവും വിവർത്തകനുമായ ഡോ. കെ. ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് . അദ്ദേഹത്തിന്റെ ”പിങ്ഗള കേശിനി”എന്ന കവിതാസമാഹരമാണ് അവാർഡിന് അർഹമായത് .
ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറായി പ്രവർത്തിക്കുന്നു.ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം .
മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിൻ്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമൻ്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്.