കേളി വാര്‍ഷികാഘോഷം : തോല്‍പ്പാവകൂത്തും നിഴല്‍നാടക കൂത്തും ശനി ,ഞായർ ദിവസങ്ങളിൽ
മുംബൈ ; മ്യൂസിക് മുംബൈ യുടെയും, ക്ഷീര്‍ സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും സഹകരണത്തോടെ ആരംഭിച്ച കേളിയുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരമ്പരയുടെ മൂന്നാം ഘട്ട പരിപാടി ‘പപ്പറ്ററി ഫെസ്റ്റിവല്‍ ‘, നാളെയും മറ്റന്നാളുമായി(ശനി ,ഞായർ ) നവിമുംബൈ, നെരൂൾ വെസ്റ്റിലുള്ള (സെക്റ്റർ -24 ) ‘ആഗ്രികോളി സംസ്‌കൃതി ഭവനി’ൽ നടക്കും.വൈകുന്നേരം 6.30 നു ആരംഭിക്കുന്ന ആഘോഷത്തിൽ – സിന്ധു ദുര്‍ഗ്ഗിൽ നിന്നുള്ള തോല്‍പ്പാവകൂത്തും , ധര്‍മാവരത്തു നിന്നുള്ള നിഴല്‍നാടക കൂത്തും അരങ്ങേറും.
2024 നവംബര്‍ 17 ന് മുംബൈ കേരള ഹൌസില്‍ വെച്ചാണ് കേളിയുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരമ്പര ആരംഭിച്ചത്. ഒന്നാം ഘട്ട ഉത്ഘാടന പരിപാടിയില്‍ ‘ഫോക് ലോറും കേരള സമൂഹവും’ എന്ന വിഷയത്തെ അധീകരിച്ചുള്ള ബാലകൃഷ്ണന്‍ കൊയ്യാലിന്റെ പ്രഭാഷണവും മലയാള ചലച്ചിത്ര ഗാന ശാഖയിലെ ഫോക് ലോര്‍ സംസ്കൃതി അനാവരണം ചെയ്യുന്ന സംഗീത പരിപാടിയും നടന്നു.ഡിസംബര്‍ 21,22 തിയതികളില്‍ നടന്ന രാണ്ടാം ഘട്ട പരിപാടിയിൽ ‘കൂടിയാട്ടത്തിലെ ഫോക് ലോര്‍’ എന്നവിഷയത്തെ പ്രമേയമാക്കി നെരൂളിൽ ,കലാമണ്ഡലം സിന്ധു നയിച്ച നങ്ങിയാര്‍ക്കൂത്ത് അരങ്ങേറി.
ഈ പരമ്പരയുടെ മുന്നോടിയായി കേരളത്തില്‍ എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്‍റെയും ഡോ.വി.സി ഹാരിസ് വൈജ്ഞാനിക സദസ്സിന്‍റെയും സഹകരണത്തോടെ , കേളി അന്തർദേശീയ ഫോക് ലോർ സെമിനാർ ഒക്ടോബർ 22, 23, 24,25 തിയതികളിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് എംജി യൂണിവേഴ്സിറ്റി, യുടെ അതിരമ്പുഴ കാമ്പസ് ല്‍, വച്ച് കഴിഞ്ഞ വർഷം സംഘടിപ്പിച്ചിരുന്നു .’കാരിക’ എന്നു നാമകരണം ചെയ്ത ഈ സെമിനാറില്‍ പ്രബന്ധാവതാരകരണങ്ങളിലെ പ്ലീനറി സെഷനില്‍, പതിനെട്ടോളം പ്രബന്ധങ്ങളും റിസേർച്ച് സ്കോളേഴ്സിന്‍റെ സമാന്തര സെഷനില്‍അറുപതോളം പ്രബന്ധങ്ങളും അവതരിപ്പിച്ചു.
കലാകാരന്മാരുമായുള്ള മുഖാമുഖത്തില്‍ പത്തോളം കലകാരന്മ്മാര്‍ പങ്കെടുത്തു . ശ്രീവത്സന്‍ ജെ മേനോന്‍റെ സംഗീത കച്ചേരി, ചവിട്ടു നാടകം, തായമ്പക , തോല്‍പ്പാവ കൂത്ത് എന്നീ കലാവതരണങ്ങളും അരങ്ങേറി.