കെജരിവാൾ ഇഡി കസ്റ്റഡിയിൽ

0

മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ഇഡിക്ക് വേണ്ടി ഹാജരായ എഎസ്ജിയുടെ ആവശ്യം പരിഗണിച്ചായിരുന്നു കോടതി ദില്ലി മുഖ്യമന്ത്രിക്കെതിരെ ഉത്തരവിട്ടത്. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. കെജ്രിവാളിനെ മാ‍ർച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിൽ കെജ്രിവാളായിരുന്നു കിങ് പിൻ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.

ഇന്ന് റൂസ് അവന്യൂ കോടതിയിൽ ജാമ്യഹർജി പരിഗണിക്കവെയാണ്, കെജ്‌രിവരളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് ഇ ഡി ആവിഷപ്പെട്ടത്.ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാളിനെ ഇന്നലെ രാത്രി ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇ ഡി അയച്ച 9 സമൻസുകളും കേജ്രിവാൾ തള്ളിയത്തോടെയാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്.

എഎപി മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും പോലീസ് നേരുത്തേ കസ്റ്റഡിയിലെടുത്തിരുന്നു. എഎപി പ്രവർത്തകർ ഡൽഹിയിൽ ഒട്ടാകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഡൽഹി ഐടിഒയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം നിയന്ത്രിക്കാൻ സൈനിക സേനയെ വിന്യസിപിച്ചു ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. തൻ്റെ അറസ്റ്റിനെതിരെയുള്ള സുപ്രീം കോടതി ഹർജി കെജ്‌രിവാൾ പിൻവലിച്ചതായി വൃത്തങ്ങൾ പറഞ്ഞു. സെർച്ച് വാറൻ്റുമായി കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ എത്തിയ 12 അംഗ അന്വേഷണ സംഘം വ്യാഴാഴ്ച രാത്രി തന്നെ കേജ്രിവാളിന്റെ അറസ്റ്റ് രേഖപെടുത്തിയിരുന്നു.

കേജ്‌രിവാൾ അറസ്റ്റിലാകുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ്, രാത്രി മുഴുവൻ ഏജൻസി ഓഫീസിൽ ഉറങ്ങാതെ ചിലവഴിച്ച അദ്ദേഹം,ഇ ഡിയുടെ എല്ലാ വാദങ്ങളും നിഷേധിച്ചു. ആരോപിക്കപ്പെടുന്ന പണമൊന്നും ഇഡി ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് എഎപി വ്യക്തമാക്കിയിട്ടുണ്ട്.

അറസ്റ്റിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ” എൻ്റെ ജീവിതം രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നു ” എന്ന് കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൊട്ടുപിന്നാലെ ഭാര്യ സുനിത കെജ്‌രിവാൾ എക്‌സിൽ ഒരു അപ്പീൽ പോസ്റ്റ് ചെയ്തു. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങളോടൊപ്പമുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *