KCSപൻവേൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0

നവിമുംബൈ :ഭാരതത്തിന്റെ എഴുപത്തിആറാം റിപ്പബ്ലിക് ദിനം കേരളീയ കൾച്ചറൽ സൊസൈറ്റി ഓഫീസ് അങ്കണത്തിൽ ആഘോഷിച്ചു. മുഖ്യ അതിഥിയായി പങ്കെടുത്ത നോർക്കാ സെക്രട്ടറി എസ്. റഫീഖ്, കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ എം.എസ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. തുടർന്ന് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ജവാൻമാർക്കും, മറ്റുള്ളവർക്കും അനുശോചനം രേഖപ്പെടുത്തി. കെ.സി.എസ് പ്രസിഡന്റ് മനോജ് കുമാർ ചടങ്ങിൽപങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു.
നോർക്കാ സെക്രട്ടറിയെ പ്രസിഡന്റ്‌ ബൊക്കെ നല്കി ആദരിച്ചു. പ്രവാസികൾക്കായി നോർക്കയിൽ നിന്നു കിട്ടുന്ന ആനുകൂല്യങ്ങളെ കുറിച്ചു വിശദമായി സംസാരിച്ച എസ്. റഫീഖ് കെ.സി.എസ്. നടത്തിവരുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
മലയാളികൾക്കായി കൗൺസിലിംഗ് നടത്തിവരുന്ന മുതിർന്ന അംഗവും സാമൂഹ്യപ്രവർത്തകയുമായ ആശാ ജോസിനെ വനിതാ വിഭാഗം പ്രസിഡന്റ് സതി രമണൻ സംഘടനയ്ക്കുവേണ്ടി ബൊകൈ നല്കി. ആദരിച്ചു. തുടർന്ന് കഴിഞ്ഞ വടം വലി മത്സരത്തിൽ കെ.സി.എസിനു വേണ്ടി മത്സരിച്ച ടീമിനെ നോർക്ക സെക്രട്ടറി അനുമോദിച്ചു . ചടങ്ങിൽ പങ്കെടുത്തവർക്ക് ലഘുഭക്ഷണവും ഉണ്ടായിരുന്നു. കൺവീനർ അനിൽകുമാർ പിളള നന്ദി പറഞ്ഞു.
എന്ന്,

Spread the love

Leave a Reply

Your email address will not be published. Required fields are marked *