KCS വടംവലി മത്സരം : ഒന്നാം സ്ഥാനക്കാർ- കേരള സമാജം കിം ലയേൺസ് സൂറത്ത്, പർഫെക്ട് മോൾഡ്സ് വസായ്
പൻവേൽ :കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ(റായ്‌ഗഡ് )ൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 13-ാമത് പുരുഷ – വനിതാ വടം വലി മത്സരത്തിൽ
കേരള സമാജം കിം ലയേൺസ് സൂറത്ത് -ഒന്നാം സ്ഥാനവും, കേരള സമാജം അൽഫാ ഫ്രണ്ട്സ് സൂറത്ത് രണ്ടാം സ്ഥാനവും, ശ്രീമുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് -എ -ടീം-കാന്താ കോളനി മൂന്നാം സ്ഥാനവും, കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ പർഫെക്ട് മോൾഡ്സ് ( വസായ് ) ഒന്നാം സ്ഥാനവും ശ്രീ മുത്തപ്പൻ സേവാസംഘം കാന്താ കോളനി, രണ്ടാം സ്ഥാനവും, സെന്റ് ജോർജ് ഫെറോന ചർച്ച് മൂന്നാം സ്ഥാനവും, കരസ്ഥമാക്കി.
സെക്ടർ-02 ലെ അംബേ മാതാ മന്ദിറിന് സമീപമുള്ള മൈതാനത്ത് സംഘടിപ്പിച്ച മത്സരത്തിൽ പതിനാല് പുരുഷവിഭാഗം ടീമുകളും, നാല് വനിതാ വിഭാഗം ടീമുകളും പങ്കെടുത്തു. കെ.സി.എസ്. പ്രസിഡന്റ് മനോജ് കുമാറിന്റെ സാന്നിധ്യത്തിൽ മുഖ്യ അതിഥികളായ റിട്ടയേഡ് മിലിട്ടറി ഓഫീസർ അപ്പാ സാഹിബ് ബാജ്ബൽ, ഷാബായി അപ്പാസാഹിബ്, റൂറൽ ഹോസ്പിറ്റൽ ഉറൻ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ബാബസോ മാരുതി കാലൈ, സീനിയർ മെഡിക്കൽ ഓഫീസർ സബ് ഡിസ്ട്രിക്ട് പൻവേൽ ഡോക്ടർ പ്രമോദ് ശങ്കർ പാട്ടിൽ, മെഡിക്കൽ സൂപ്രണ്ട് സബ് ഡിസ്റ്റിക് ഹോസ്പിറ്റൽ പൻവേൽ ഡോക്ടർ അശോക് ജിത്തെ, എന്നിവർ ദദ്രദീപം കൊളുത്തി പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാമൂഹിക, സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖരും, മറ്റു സംഘടനകളിലെ ഭാരവാഹികളും സന്നിഹിതരായിരിന്നു.
ഒന്നാം സ്ഥാനം നേടിയ പുരുഷ ടീമിന് 50,000/- രൂപയും രണ്ടാം സമ്മാനം നേടിയ ടീമിന് 25,000/രൂപയും മൂന്നാം സമ്മാനാർഹർക്ക് 5111 രൂപയും ക്യാഷ് അവാർഡായി നൽകി.
ഒന്നാം സമ്മാനം നേടിയ വനിതാ ടീമിന് 15,111 രൂപയും രണ്ടാം സമ്മാനം നേടിയവർക്ക് 7111/- രൂപയും മൂന്നാം സമ്മാനം 3111- രൂപയും ക്യാഷ് അവാർഡായി സമ്മാനിച്ചു . വിജയികളെ ട്രോഫിയും പ്രശസ്തിപത്രവും നൽകി ആദരിച്ചു.മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും നൽകിയിരുന്നു.