കെസിഎസ് ൻ്റെ പതിനാറാമത് തിരുവോണ പൂക്കളം പൻവേൽ സ്റ്റേഷനിൽ
മുംബൈ : ഓണം വെറുമൊരു ഉത്സവമല്ല, ഐക്യത്തിൻ്റെയും ഒത്തൊരുമയുടെയും ആഘോഷമാണ് എന്ന് സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ബലറാം പാട്ടീൽ പറഞ്ഞു .ഈ ഓണം എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും നൽകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു . തിരുവോണ ദിനത്തിൽ ,പൻവേൽ കേരളീയ കൾച്ചറൽ സെന്റർ പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ ഓണപ്പൂക്കളം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം . നാളെ വൈകുന്നേരം വരെ പൂക്കളം കാണാൻ അവസരം ഉണ്ടാകുമെന്ന് സംഘടനയുടെ പ്രസിഡന്റ് മനോജ്‌കുമാർ അറിയിച്ചു.