വഖഫ് നിയമ ഭേദഗതി ബിൽ; മലയാളി എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യാൻ കെസിബിസിയുടെ ആഹ്വാനം

0

കോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി. കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സർക്കുലർ. മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ വഖഫ് നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന് കെസിബിസിയുടെ സർക്കുലറിൽ പറയുന്നു.

വഖഫ് നിയമഭേദഗതി ബില്ല് പാർലമെമന്റിൽ ചർച്ചയ്ക്ക് വരുമ്പോൾ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി ബില്ലിനെ അനകൂലിക്കണമെന്നാണ് കെസിബിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ പൂർണമായി മുനമ്പത്തെ ജനങ്ങളെ പിന്തുണക്കണമെന്ന് സർക്കുലറിൽ പറയുന്നു.ജെപിസിയിൽ ബില്ല് ചർച്ചക്ക് എത്തിയിപ്പോൾ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതികൂലമായാണ് വോട്ട് ചെയ്തിരുന്നത്. ബില്ല് പാർലമെന്റിലേക്ക് എത്തുമ്പോൾ കെസിബിസിയുടെ സർക്കുലർ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെപിസി റിപ്പോർട്ടിന് രാജ്യസഭ അം​ഗീകരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *