ഹസനെ അധ്യക്ഷനായി നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം; കെസി വേണുഗോപാല്‍

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്നും എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നു വെളിപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പിനുശേഷമുള്ള വിലയിരുത്തല്‍ കൂടി പരിഗണിച്ചാണ് ഹസൻ സ്ഥാനത്ത് തുടര്‍ന്നത്. ഹസന്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സുധാകരൻ ആദ്യം പറഞ്ഞിരുന്നു. ഹസന്‍റെ തീരുമാനങ്ങള്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് സുധാകരൻ പറഞ്ഞിട്ടില്ല.ഏതോ ഒരു സസ്പെന്‍ഷന്‍റെ കാര്യമാണ് പറഞ്ഞതെന്നും കെസി.